നെടുങ്കണ്ടം: നാടന്‍ ഭക്ഷണവിഭവങ്ങളുടെ രുചിയും പോഷകമൂല്യവും വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്വാദോത്സവം 2026 എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു.
സ്കൂളിലെ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫുഡ് സ്റ്റാളുകളില്‍ ചക്ക ഉപയോഗിച്ചുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളും നാടന്‍ പഴവര്‍ഗങ്ങളും പ്രദര്‍ശിപ്പിച്ചു. പരമ്പരാഗത ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വീട്ടുവളപ്പില്‍ സുലഭമായി ലഭ്യമാകുന്ന ചക്കയും നാടന്‍ പഴങ്ങളും ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ടതിന്റെ സന്ദേശവും മേളയിലൂടെ കൈമാറി.
സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയമ്മാക്കല്‍, അസി. മാനേജര്‍ ഫാ. മാത്യു പുളിയാങ്കല്‍, പ്രിന്‍സിപ്പല്‍ എം.എ. അഗസ്റ്റിന്, ഹെഡ്മിസ്ട്രസ് റിനിമോള് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.